ചിത്രരചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ജോയല്‍ കെ.ബിജു
മീനങ്ങാടി:കൊറോണ കാലത്തെ നിറക്കൂട്ടുകള്‍ എന്ന വിഷയത്തില്‍ കേരള ലളിത കല അക്കാദമി നടത്തിയ ഓണ്‍ലൈന്‍ ചിത്ര രചനാ മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും മീനങ്ങാടി ജി.എച്ച്.എസ്.സി ലെ ജോയല്‍ കെ.ബിജു (മൗത്ത് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴുത്തിനു താഴെ ചലനം നഷ്ടപ്പെട്ട മസ്കുലാര്‍ ഡിസ്ട്രോഫി ബാധിച്ച ജോയല്‍ വായകൊണ്ട് ബ്രഷ് കടിച്ചു പിടിച്ചാണ് ചിത്രങ്ങള്‍ വരക്കുന്നത്.2019 കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് കൂടിയായ ജോയല്‍ ഇന്ത്യയിലെ തന്നെ എറ്റവും പ്രായം കുറഞ്ഞ മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ് ബോംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയിലെ അംഗമാണ്.കാരച്ചാല്‍ കണ്ടമ്മാലില് ബിജുവിന്റെയും ദീനാ യുടെയും മകനാണ് ജോയല്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍