ചികിത്സയിലിരിക്കെ മരണം;ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണം

മൂപ്പൈനാട്:ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവില്‍ സ്വദേശിനി ഫൗസിയ (38) ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നു മുതല്‍ മേപ്പാടി സി എച്ച് സി യിലും 20 മുതല്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. സെപ്തംബര്‍ 24ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും 26ന് അവിടെവെച്ച് മരണപ്പെടുകയും ചെയ്തു. ആദ്യ കോവിഡ് പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആവുകയും മരണ ശേഷം ലഭിച്ച ഫലം പോസിറ്റീവ് ആവുകയും ആയിരുന്നു. മരണ വീട്ടിലും മരണാനന്തര ചടങ്ങിലും പങ്കെടുത്ത മുഴുവന്‍ ആളുകളും സ്വയം നിരീക്ഷണത്തില്‍ ഇരിക്കണമെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍