അശാസ്ത്രീയമായി കടകള്‍ അടപ്പിക്കല്‍;വ്യാപാരികള്‍ പരാതി നല്കി.
പുല്‍പ്പള്ളി:കോവിഡ് 19 ന്റെ സാമൂഹ വ്യാപനം തടയുന്നതിന്റെ പേരില്‍ പുല്‍പ്പള്ളി ടൗണില്‍ അശാസ്ത്രീയമായി കടകള്‍ അടപ്പിക്കുന്ന അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി.ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മീനംകൊല്ലിയില്‍ ഒരു കുടുംബത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മീനംകൊല്ലി അഞ്ചാം വാര്‍ഡിനോട് ചേര്‍ന്ന് ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പത്തുദിവസം കഴിഞ്ഞിട്ടും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി കോവിഡ് വ്യാപിച്ച മീനം കൊല്ലിയിലെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ ആളുകളുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടും കണ്ടെയ്ന്മെന്റ് സോണ്‍ മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതു മൂലം വ്യാപാരികളും ജീവനക്കാരും ഏറെ ദുരിതത്തിലായിരിക്കുകയാണ് അടിയന്തരമായി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര ജില്ലാ കലക്ടര്‍ ,പോലീസ് മേധാവി, ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും നിവേദനം നല്കി.കോവിസ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍