OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പി.പി. മത്തായിയുടെ ദുരൂഹ മരണം;പ്രതിഷേധം രേഖപ്പെടുത്തി.

  • S.Batheri
10 Aug 2020

 

ബത്തേരി:മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവും മുന്‍ അസോസിയേഷന്‍ അംഗവും യുവജന പ്രസ്ഥാനം പ്രവര്‍ത്തകനുമായിരുന്ന പി.പി. മത്തായിയുടെ ദുരൂഹ മരണത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ തീര്‍ത്ഥാടനകേന്ദ്രം യുവജന പ്രസ്ഥാനം പ്രതിഷേധം രേഖപ്പെടുത്തി. ഇടവക വികാരി ഫാ.വര്‍ഗ്ഗീസ് മണ്ട്രത്ത് അദ്ധ്യക്ഷതയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പള്ളിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം സഭാ മാനേജിംഗ് കമ്മറ്റി അംഗം രാജന്‍ തോമസ് എന്നിരി ഉദ്ഘാടനം ചെയ്തു. ഫാ. ലിന്‍സ് ചെറിയാന്‍ കന്നിമേല്‍, മോബിഷ് തോമസ് ചാലപ്പുറത്തുപാറയില്‍, വിനീത് മാളിയേക്കല്‍, ജിനോ ജോര്‍ജ്ജ് ഇരിപ്പക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതമായ കിരാത നടപടികള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിദേയമായി ഒരു യുവാവിന് ജീവന്‍ നഷ്ടമായത് സമൂഹത്തിന്റെ നഷ്ടമാണ്. ആയതിനാല്‍ കുറ്റക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും ശിക്ഷിക്കുകയും ചെയ്യണമെന്നും പി.പി. മത്തായിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show