OPEN NEWSER

Sunday 23. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബൈപ്പാസ് റോഡ് അരിക് ഭിത്തികള്‍ തകരുന്നു;അഴിമതി ആരോപണവുമായി മുസ്ലിംലീഗ്

  • S.Batheri
10 Jul 2020

ബത്തേരി:ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമായ് നിര്‍മ്മിച്ച ബത്തേരി ബൈപ്പാസ് റോഡ് മോശം നിര്‍മ്മാണപ്രവര്‍ത്തി മൂലം തകരുന്നതായി മുസ്ലീം ലീഗ് ആരോപിച്ചു. റോഡിന്റെ ഇരുവശവുംവയല്‍ പ്രദേശമായതിനാല്‍ കല്ല് കെട്ടി കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 425 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള റോഡ് ടാര്‍ ചെയ്യാനും സൈഡ് ഭിത്തി കെട്ടുന്നതിനുമായി ഒരു കോടി 75 ലക്ഷം രൂപക്കാണ് നഗരസഭ വിവിധ ഘട്ടങ്ങളിലായി പ്രവൃത്തി കൊടുത്തത്.റോഡിന്റെ നിര്‍മ്മാണപ്രവൃത്തിയിലും അരിക് കല്ല് കെട്ടുന്നതിലും സുതാര്യതയില്ല എന്നും അഴിമതി നടക്കുന്നുണ്ടെന്നും പറഞ്ഞു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അന്ന് ആരോപണം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ചെയര്‍മാന്‍ അടക്കമുള്ള സിപിഎം ഭരണ സമിതി ആരോപണങ്ങള്‍ നിഷേധിക്കുയും വര്‍ക്കുമായി മുമ്പോട്ട് പോകുകയായിരുന്നൂവെന്നും ലീഗ് ആരോപിച്ചു. 

കാലവര്‍ഷം തുടങ്ങിയതോടെ മഴ കനക്കുന്നതിന് മുമ്പേ കല്ല് കെട്ടിയ സൈഡ്  ഭിത്തി തകര്‍ന്ന കാഴ്ചയാണ് നിലവിലുള്ളത്.ടാറിങ് വളരെ കനം കുറഞ്ഞും സൈഡ് ഭിത്തി തീരേ ബലക്ഷയമില്ലാതെയുമാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. കുറച്ച് ദിവസം മുമ്പ്   സൈഡ് ഭിത്തി തകര്‍ന്നത് മൂലം റീ വര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു അതും ഇപ്പോള്‍ തകരുന്ന കാഴ്ചയാണ്. വയല്‍ ഭൂമിക്കനുസരിച്ചുള്ള ഭിത്തിയല്ല നിലവില്‍ അവിടെ കെട്ടിയിട്ടുള്ളത്. ഉദ്ഘാടനം കഴിയും മുമ്പേ ഭിത്തികളും റോഡും തകരുന്ന കാഴ്ചയാണ് കാണുന്നത് ഇത് വലിയ അഴിമതിയാണ് ഈ പ്രവര്‍ത്തിയില്‍ നടന്നിട്ടുള്ളത് എന്ന് കാണിക്കുന്നു.ചില സ്ഥലങ്ങളില്‍ കല്ല് കൊണ്ടുള്ള ഭിത്തികള്‍ പോലും ചെയ്തിട്ടില്ലവാഹനങ്ങള്‍ ഓടുന്നതിന് മുമ്പേ റോഡിനോട് ചേര്‍ന്നുള്ള ഭിത്തി തകര്‍ന്നത് നഗരസഭയുടെ അനാസ്ഥ മൂലമാണെന്ന്   മുസ്ലിംലീഗ്,യൂത്ത്‌ലീഗ് നേതാക്കള്‍ ആരോപിച്ചു.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുസ്ലിംലീഗ് നേതാക്കളായ ഷബീര്‍ അഹമ്മദ്, സി കെ ഹാരിഫ്,സമദ് കണ്ണിയന്‍, സി കെ മുസ്തഫ,നൗഷാദ് മംഗലശ്ശേരി,ജലീല്‍ ഇ പി,റിയാസ് കല്ലുവയല്‍,ഗഫൂര്‍ ഓടപ്പൊള്ളം,താഹിര്‍ കൈപഞ്ചേരി, റഹ്മാന്‍ ബത്തേരി എന്നിവര്‍ ബൈപ്പാസ് റോഡ് സന്ദര്‍ശനം നടത്തുകയും ലക്ഷങ്ങളുടെ  അഴിമതി നടന്നിട്ടുണ്ടെന്ന് നേതാക്കള്‍ ആരോപിക്കുകയും ചെയ്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു
  • വയനാട് റവന്യു ജില്ലാ കലോത്സവം;കലാകിരീടം എംജിഎമ്മിന് : ഉപജില്ലയില്‍ മാനന്തവാടി
  • സ്ഥാനാര്‍ത്ഥികളുടെ ചെലവ് വിവരങ്ങള്‍ ഒരു മാസത്തിനകം നല്‍കണം: വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • കടകളും വ്യാപാര സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ പുതുക്കണം
  • വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി
  • ബൈക്കില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
  • ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍
  • വീണ്ടും കോമേഴ്ഷ്യല്‍ അളവില്‍ രാസ ലഹരി പിടികൂടി പോലീസ് ;വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പടിയില്‍
  • മാനന്തവാടിയില്‍ വന്‍ എം.ഡി.എം.എ വേട്ട; ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഡിസംബര്‍ 4ന് പൂര്‍ത്തീകരിക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show