ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആദരവുമായി വിദ്യാര്‍ത്ഥികള്‍
മാനന്തവാടി:മാനന്തവാടി അമൃത വിദ്യാലയത്തിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു.ഇന്നത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള പ്രാധാന്യം അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കുകയും അവരോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.കോവിഡ് എന്ന മഹാമാരി േലാകത്ത് ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് മൂന്നാം ക്ലാസിലെ സായി ശിവാനി സംസാരിച്ചു. സമൂഹത്തില്‍ ഏറ്റവും ബഹുമാനിക്കേണ്ടവരാണ് ഡോക്ടര്‍മാരെന്നും, മഹാമാരിക്കെതിരെ ജിവന് പോലും വകവെയ്ക്കാതെ അവര്‍ നടത്തുന്ന പോരാട്ടത്തെ ആദരിക്കുന്നതായും അഞ്ചാം ക്ലാസിലെ ഗായത്രി പ്രദിപ് പറഞ്ഞു. ഏഴാം ക്ലാസിലെ അഖി , രണ്ടാം ക്ലാസിലെ ശ്രേയ ഗിരീഷ് എന്നിവര്‍ സംസാരിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍