കുത്തിയിരുപ്പ് സമരം നടത്തി

പുല്‍പ്പള്ളി:പാടിച്ചിറ മൃഗാശുപത്രിയില്‍ നടന്ന കാലിത്തീറ്റ വിതരണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടന്ന ക്ഷീരകര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് മൃഗ ഡോക്ടറോട് രേഖാമൂലം ഗുണഭോക്തൃ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും നാളിതു വരെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ മൃഗാശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.മേലധികാരികള്‍ വന്ന് പരിഹരിച്ചില്ലങ്കില്‍ നിയമപരമായി നീങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു പുലക്കുടിയില്‍, ജാന്‍സി ജോസഫ്, മോളി എന്നിവര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍