വന്യമൃഗം ആടുകളെ കൊന്നുതിന്നു

ആടിക്കൊല്ലി:കഴിഞ്ഞ ദിവസം രാത്രിയില്‍ ആടിക്കൊല്ലി കണ്ണമ്പള്ളി ഷൈന്റിയുടെ ഒരു വയസ്സില്‍ താഴെയുള്ള മൂന്നാടുകളെ വന്യ മൃഗം ആക്രമിച്ചു കൊന്നുതിന്നു.ഇവര്‍ക്ക് ആകെയുണ്ടായിരുന്ന മൂന്നാടുകളെയാണ് വന്യമൃഗം ആക്രമിച്ച്കൊന്നത്.വന്യമൃഗശല്യം മൂലം ഇവിടുത്തെ കര്‍ഷകര്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്.റേഞ്ച് ഓഫീസറും,ഡെപ്യൂട്ടി റേഞ്ച് ഓഫീസറും, വനം വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും സ്ഥലം സന്ദര്‍ശിച്ചു.നാട്ടുകാരുമായി നടന്ന ചര്‍ച്ചയില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. പഞ്ചായത്ത് അംഗം സണ്ണി തോമസ്, ടോമി തേക്കുമല,ആന്റണി ചോലിക്കര, സൈമണ്‍ പുളിക്കല്‍ വിജയന് കുടിലില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍