OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചോലാടി ചെക്ക്‌പോസ്റ്റില്‍ യാത്രക്ക് അനുമതി നല്‍കണം: കോണ്‍ഗ്രസ്

  • S.Batheri
14 Jun 2020

വടുവഞ്ചാല്‍:കോവിഡ് 19മായി ബന്ധപ്പെട്ട് യാത്രാനുമതി നിഷേധിച്ച ചോലാടി-പാട്ടവയല്‍ ചെക്ക്‌പോസ്റ്റുകളിലൂടെ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് മൂപ്പൈനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബത്തേരി, വൈത്തിരി താലൂക്കുകളിലെ നൂറുകണക്കിന് പേര്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗം തേടിയിരുന്നവരാണ്. ചെക്ക്‌പോസ്റ്റുകളിലൂടെയുള്ള യാത്ര വിലക്കിയതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലാണെന്നും കോണ്‍ഗ്രസ്.വയനാട് ഗൂഡല്ലൂര്‍ മേഖലയിലുള്ളവര്‍ തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ഗൂഡല്ലൂരില്‍ കുടിയേറി താമസിക്കുന്നവരില്‍ ഏറിയപങ്കും മലയാളികളാണ്. ആശുപത്രി, വിദ്യാഭ്യാസം അടക്കമുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഗൂഡല്ലൂര്‍ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത് വയനാടിനെയാണ്. യാത്രാ വിലക്ക് വന്നതോടെ സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യഷത വഹിച്ചു. ജോസ് കണ്ടത്തില്‍, വി.എന്‍. ശശീന്ദ്രന്‍, മുഹമ്മദ് ബാവ, പി.വി.വേണുഗോപാല്‍, ആര്‍. യമുന, ജഷീര്‍ പള്ളിവയല്‍, ഉണിക്കാട് ബാലന്‍, മനോജ് കടച്ചിക്കുന്ന്, ബിജു റിപ്പണ്‍,പി. ഹരിഹരന്‍, ഇസ്മയില്‍, കെ. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show