ചണ്ണോത്തുകൊല്ലിയില്‍ നിന്നും 400 ലിറ്റര്‍ വാഷ് പിടികൂടി

ബത്തേരി:ബത്തേരി പാടിച്ചിറ ചണ്ണോത്തുകൊല്ലിയില്‍ നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.സംഭവുമായി ബന്ധപ്പെട്ട് ചണ്ണോത്തുകൊല്ലി തോക്കുംകാട്ടില്‍ പീതാംബരന്റെ ഭാര്യ പി.വി പുഷ്പക്കെതിരെ അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു.ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഡി സതീശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി.ബി അജീഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ വി.രഘു,പി.എന്‍ ശശികുമാര്‍,വിജിത്ത് കെ.ജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍