OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ റിലേ സമരം ആരംഭിച്ചു

  • S.Batheri
05 Jun 2020

ബത്തേരി:ബത്തേരി മുനിസിപ്പാലിറ്റി മുഴുവനുമായുള്ള അശാസ്ത്രീയമായ കണ്ടെയ്‌ന്മെന്റ് സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്നും കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ക്വാറന്റീനില്‍ പോകാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അനിശ്ചിതകാല റിലേ സമരം ആരംഭിച്ചു.മുനിസിപ്പല്‍ ഓഫീസിന് മുന്നിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സമരം.കോവിഡ് ബാധിത പ്രദേശമായ പൂളവയലില്‍ നിന്ന് അര കിലോമീറ്റര്‍ പോലുമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെയ്‌ന്മെന്റില്‍ ഉള്‍പ്പെടുത്താതെ ഏഴു കിലോമീറ്റര്‍ അകലെയുള്ള കൊളഗപ്പാറയും ചെതലയവുമൊക്കെ സോണില്‍ ഉള്‍പ്പെടുത്തിയത് അശാസ്ത്രീയമാണെന്നും ഇവര്‍ ആരോപിച്ചു

നഗരം മുഴുവന്‍ അടച്ചിടാനുള്ള മുനിസിപ്പല്‍ ചെയര്‍മാന്റെ നിര്‍ദേശം വ്യാപാരികളെയും പൊതുസമൂഹത്തെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്തും നൂറുകണക്കിന് തൊഴിലാളികളെ ഉപയോഗിച്ചുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ നടപടി ഉണ്ടാവാത്തതിന് പിന്നില്‍ ചെയര്‍മാന്റേയും കൂട്ടരുടെയും സാമ്പത്തീക അഴിമതിയുണ്ട്. കെട്ടിട നിര്‍മ്മാണവും റിസോര്‍ട്ടുകാരുടെ സാമ്പത്തിക ചിലവില്‍ നടക്കുന്ന റോഡ് നിര്‍മ്മാണവും പരിശോധിക്കാന്‍ പോയ ചെയര്‍മാനും ക്വാറന്‍ന്റീനില്‍ പോകണം. രോഗികള്‍ ഉണ്ടായിരുന്നിടം സന്ദര്‍ശിച്ചിട്ടും സാമൂഹ്യ വ്യാപനത്തിന് വഴിവെക്കുന്ന രീതിയില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് അപലപനീയമാണ്.എന്‍ എം വിജയന്‍ ഉത്ഘാടനം ചെയ്തു.പി പി അയ്യൂബ്, അഡ്വ.ആര്‍ രാജേഷ് കുമാര്‍, ബിന്ദു സുധീര്‍ ബാബു, ബള്‍ക്കീസ് ഷൗക്കത്ത് പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show