OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അംബേദ്കര്‍ സമഗ്ര കോളനി വികസനം; മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും;8 കോളനികളില്‍ അടിസ്ഥാന സൗകര്യത്തിനായി 1 കോടി വീതം ചെലവിടും

  • Kalpetta
13 Dec 2019

കല്‍പ്പറ്റ:സംസ്ഥാന പട്ടികവര്‍ഗ്ഗ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അംബേദ്കര്‍ സമഗ്ര കോളനി വികസനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി താലൂക്കിലെ എട്ട് കോളനികളില്‍ നടപ്പാക്കുന്ന വികസന പ്രവൃത്തികളുടെ ഉദ്ഘാടനം ഡിസംബര്‍ 15 ന് രാവിലെ 10 ന്് തിരുനെല്ലി ചേക്കോട്ട് കോളനിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ്ഗക്കാരുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള  പദ്ധതിയാണിത്. ഒരു കോടി രൂപയാണ് ഓരോ കോളനിക്കുമായി ചെലവഴിക്കുക. മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴില്‍ വരുന്ന തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, കൈതവള്ളി, പുഴവയല്‍ കോളനികള്‍ വെള്ളമുണ്ട പഞ്ചായത്തിലെ പടക്കോട്ടുകുന്ന്, പുറവഞ്ചേരി, കാക്കഞ്ചേരി കോളനികള്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ പാലിയണ, വീട്ടിയാമ്പറ്റ, കുന്നിയോട് എന്നീ കോളനികളിലെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഊരുകൂട്ടം നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. ഭവന നിര്‍മ്മാണം, കുടിവെള്ളം, ആരോഗ്യം, കൃഷി, ഗതാഗത സൗകര്യം, വീട് പുനരുദ്ധാരണം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മോണിറ്ററിങ്ങ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിക്കാണ്. മാര്‍ച്ച് 31 നകം പദ്ധതി പൂര്‍ത്തീകരിക്കും. ജില്ലയില്‍ ആകെ 20 കോളനികളിലാണ് അംബേദ്കര്‍ സമഗ്ര കോളനി വികസനം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായിക മത്സരത്തില്‍ ഒരു സ്വര്‍ണ്ണം, ഒരു വെളളി 2 വെങ്കലം മെഡലുകള്‍  നേടിയ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അമ്മാനി കോളനിയിലെ എ.ബി വിമലിനെ ചടങ്ങില്‍ ആദരിക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show