ബൈക്കും കാറും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പാക്കത്ത് കാറും, ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പെരുമ്പലം മണിയറ വീട്ടില്‍ മുസ്താഖ് (21) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് ഫവാദ് (20) പരിക്കുകളോടെ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ചേരി എച്ച്.എം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്നാണ് ആദ്യ വിവരം. കുറുവാ ദ്വീപ് സന്ദര്‍ശിച്ച ശേഷം തിരിച്ച് വരികയാണ് അപകടം സംഭവിച്ചത്. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍