കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു

ബത്തേരി:കോയമ്പത്തൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു.ബത്തേരി ചീരാല്‍ വെണ്ടോല്‍ പറോട്ടിയില്‍ പരേതനായ രാജുവിന്റെയും അനിതയുടെയും മകന്‍ അര്‍ജ്ജുന്‍ (20) ആണ് മരിച്ചത്.ഇന്നലെ രാവിലെ 9 മണിയോടെ അര്‍ജ്ജുന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.കോയമ്പത്തൂര്‍ കെ.സി.ടി കോളേജിലെ അവസാന വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് അര്‍ജ്ജുന്‍.അശ്വതി സഹോദരിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍