നാടന്‍ ചാരായം പിടികൂടി
വൈത്തിരി:വൈത്തിരി തൈലക്കുന്നില്‍ നിന്ന് 10 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി.സംഭവത്തില്‍ തൈലക്കുന്ന് സ്വദേശി ആന്റണി എന്ന അന്തോണി (64) യെ പൊലീസ് അറസ്റ്റ് ചെയ്തു.വൈത്തിരി സി ഐ പ്രവീണ്‍ കെ ജി, എസ് ഐ കെ ജിതേഷ്, എ എസ് ഐ ജയചന്ദ്രന്,പൊലീസ് ഓഫീസര്‍മാരായ വിപിന്‍,ഷാജഹാന്,അരവിന്ദന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.രാത്രി എട്ട് മണിയോടെയാണ് തൈലക്കുന്നിലെ വീട്ടില്‍ നിന്ന് ചാരായം പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍