25 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി മധ്യവയസ്കന് പിടിയില്‍
മാനന്തവാടി:ഓണം സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് മാനന്തവാടി എക്സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ ഒരപ്പ് ഭാഗത്തുനിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 25 ലിറ്റര്‍ വാറ്റും ,വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കന് പിടിയിലായി.ഒരപ്പ് ചേന്നങ്കരി വീട്ടില്‍ സി.ജി മനോജ് (48) ആണ് അറസ്റ്റിലായത്.മാനന്തവാടി ജെ.എഫ്.സി.എം രണ്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എക്സൈസ് സംഘത്തില്‍ പ്രിവെന്റീവ് ഓഫീസര്‍ പി കെ ബഷീര്‍,സി.ഇ.ഒ മാരായ ജിനോഷ്,അജയകുമാര്‍,സജി മാത്യു അഭിലാഷ്,ജോബിഷ്,രമേഷ് ബാബു എന്നിവര്‍ ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍