ചന്ദനത്തോടിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ;മരത്തില്‍ തടഞ്ഞ് നിന്നതിനാല്‍ വന്‍ അപകടം വഴിമാറി

ചന്ദനത്തോട്:തലശ്ശേരി റോഡില്‍ ചന്ദനത്തോടിന് സമീപം കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു.കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന കാറാണ് ഇന്ന് രാവിലെ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്.മരത്തില്‍ തടഞ്ഞു നിന്നതു കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായത്.നിസ്സാര പരുക്കേറ്റ കാര്‍ യാത്രികന്‍ എറണാകുളം സ്വദേശി സുജിത്ത് പേര്യ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.ചന്ദനത്തോട് വട്ടപൊയിലിന് സമീപം റോഡിന് വീതി കുറഞ്ഞ ഭാഗത്ത് വെച്ച് എതിരെ വന്ന വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെയാണ് അപകടമുണ്ടായത്.കൊടിയ വളവുകളോട് കൂടിയ ഇവിടെ റോഡിന് വീതി കുറവായതിനാല്‍ നിരന്തരം അപകട മേഖലയായതായി നാട്ടുകാര്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍