ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു

കേണിച്ചിറ :കേണിച്ചിറ നടവയല്‍ റോഡില്‍ കാറ്റാടി കവലയില്‍ വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരുക്കേറ്റു. മാനന്തവാടി കണിയാരം എല്‍ .പി സ്‌കൂളിന് സമീപം താമസിക്കുന്ന അടക്കേപാറ ജോസ് (46) , ഭാര്യ ഷീന (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. ഇരുവരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും അസ്ഥികള്‍ക്ക് പൊട്ടലുകളുണ്ട്. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ പ്രാഥമികമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍