സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.

ഈങ്ങാപ്പുഴ:പുതുപ്പാടി ഈങ്ങാപ്പുഴയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.ഈങ്ങാപ്പുഴ പാരീഷ് ഹാളിന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.കോഴിക്കോട് നിന്നും ബത്തേരി വഴി മൈസൂരിലേക്ക് പോകുന്ന എസ്.ആര്‍.എസ് ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.പരുക്കേറ്റവരെ കോഴിക്കേട് മെഡിക്കല്‍ കോളേജിലും,താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പാടുപെട്ടാണ് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പുറത്തെടുത്തത്.അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍