വയനാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യത്തെ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ജില്ലാ ആശുപത്രിയില്‍ നടന്നു

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യത്തെ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞദിവസം മാനന്തവാടി ജില്ലാശുപത്രിയില്‍ നടന്നു. കാല്‍മുട്ട് തേയ്മാനം മൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായിരുന്ന അറുപത് വയസ്സുള്ള വയോധികയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ ചിലവ് വരുന്നതാണ് പ്രസ്തുത ശസ്ത്രക്രിയ. അസ്ഥിരോഗ വിദഗ്ധരായ കെ സുരേഷ്, ഡോ.എന്‍ അശ്വിന്‍, അനസ്‌തെറ്റിസ്റ്റുമാരായ ഡോ.വിപി ഉസ്മാന്‍, ഡോ.മീനു, ഹെഡ് നേഴ്‌സ് ലിസി, സ്റ്റാഫ് നെഴ്‌സ് ശ്രീജ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ അഥവാ ക്‌നീ ആര്‍ത്രോപ്ലാസ്റ്റി വഴി കാല്‍മുട്ടിലെ ഭാരം വഹിക്കുന്ന ഭാഗങ്ങള്‍ മാറ്റുകയാണ് ചെയ്യുന്നത്. ഇത് വഴി രോഗികളുടെ വേദന കുറയുന്നതിനും കാല്‍മുട്ടുകള്‍ ചലിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും കഴിയും. മുട്ടിലെ തേയ്മാനം (ഓസ്റ്റിയോ ആര്‍െ്രെതറ്റിസ്), ആമവാതം (റ്യൂമറ്റോയ്ഡ് ആര്‍െ്രെതറ്റിസ്) എന്നിവ ബാധിച്ച രോഗികള്‍ക്കാണ് സാധാരണഗതിയില്‍ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ജില്ലാശുപത്രിയില്‍ ഇന്നലെ നടത്തിയ ശസ്ത്രക്രിയ കാല്‍മുട്ട് തേയ്മാനം ബാധിച്ച രോഗിക്കായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഒരുദിവസം കഴിഞ്ഞാല്‍ രോഗിക്ക് വാക്കറിന്റേയോ, സ്‌ട്രെച്ചസിന്റേയോ സഹായത്തോടെ നടന്നുതുടങ്ങാം. എന്നാല്‍ കാല്‍മുട്ടില്‍ നീര് വെക്കാതിരിക്കാനും, പേശികള്‍ക്ക് ബലം ലഭിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വ്യായാമങ്ങള്‍ ചെയ്യണമെന്ന് മാത്രം.
ജില്ലയില്‍ ഇത്തരം ശസ്ത്രക്രിയകള്‍ സ്വകാര്യമേഖലയില്‍ അപൂര്‍വ്വമായി നടക്കാറുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നത്. രണ്ട് ലക്ഷം രൂപയോളം ചിലവ് വരുന്ന പ്രസ്തുത ശസ്ത്രക്രിയ തികച്ചും സൗജന്യമായി ജില്ലാശുപത്രിയില്‍ ചെയ്തൂവെന്നത് സമാന രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്ന വയനാട്ടുകാരെ സംബന്ധിച്ച് ഏറെ ആശ്വാസദായകമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍