മാവോയിസ്റ്റ് നേതാവ് രൂപേഷിനെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള വയനാട് ജില്ലയിലെ വിവിധകേസുകളുടെ വിചാരണയുടെ ഭാഗമായാണ് അദ്ദേഹത്തെ മാനന്തവാടി സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയത്. ജില്ല കോടതിയില്‍ ജഡ്്ജി അവധിയിലായതിനാലാണ് ചുമതല വഹിക്കുന്ന മാനന്തവാടി സ്‌പെഷല്‍ കോടതി ജഡ്ജി സെയതലവി മുമ്പാകെ പ്രതിയെ ഹാജരാക്കിയത്. ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത പതിനൊന്ന് കേസുകളാണ് ഇന്ന് പരിഗണിച്ചത്. അതില്‍ പടിഞ്ഞാറത്തറ കരിങ്കണ്ണി കോളനിയില്‍ ആയുധങ്ങളുമായെത്തിയതുടമായി ബന്ധപ്പെട്ട് 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിച്ചൂവെങ്കിലും അത് നവംബര്‍ 09 ലേക്ക് മാറ്റിവെച്ചു.
അവശേഷിക്കുന്ന പത്തെണ്ണം ഡിസംബര്‍ 11 ലേക്കും മാറ്റിവെച്ചു.വന്‍ പോലീസ് സന്നാഹത്തിന്റേയും, സ്‌പെഷല്‍ കമാന്‍ഡോകളുടേയും അകമ്പടിയുടോയാണ് വിയ്യൂര്‍ ജയിലില്‍ നിന്നും രൂപേഷിനെ മാനന്തവാടി കോടതിയില്‍ ഹാജരാക്കിയത്. കോടടതിയും പരിസരവും ബോംബ് സ്‌ക്വാഡും, ഡോഗ ് സ്‌ക്വാഡും പരിശോധിച്ചിരുന്നു. തുടര്‍ന്ന് വന്‍ പോലീസ് അകമ്പടിയോടെ 12 മണിയോടുകൂടി രൂപേഷിനെ കോടതിയിലെത്തിച്ചു. വാഹനത്തില്‍ നിന്നും ഇറങ്ങി കോടതിയിലെത്തുന്നതുവരെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യവുമായാണ് രൂപേഷ് മുന്നോട്ട് നീങ്ങിയത്. തുടര്‍ന്ന് കോടതി നടപടികള്‍ക്ക് ശേഷം തിരികെ പോകുമ്പോഴും ഊര്‍ജ്ജിത വീര്യത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് രൂപേഷ് പോയത്. തുടര്‍ന്ന് രൂപേഷിനെ വിയ്യൂര്‍ ജയിലിലേക്ക് തിരികെ കൊണ്ട്‌പോയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍