ഐസിസ് അനുഭാവിയായ കല്‍പ്പറ്റ സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫര്‍ (26) നെയാണ് എന്‍ഐഎ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. രാജ്യത്ത് അതിക്രമിച്ച കയറിയതിന് അഫ്ഗാന്‍ സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ വര്‍ഷം പിടികൂടിയ നാഷിദുളിനെ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് ഡെല്‍ഹില്‍വെച്ച് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നാഷിദുളടക്കം പതിനാല് മലയാളികള്‍ ഐസിസില്‍ ചേരുന്നതിനും ആശയപ്രചാരണം നടത്തുന്നതിനുമായി അഫ്ഗാനിസ്ഥാനിലെ കാബുളിലേക്ക് പോകുകയും അവിടെവെച്ച് പിടിയിലാകുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ എന്‍ക്രിപറ്റഡ് സോഷ്യല്‍ മീഡിയ സങ്കേതങ്ങളില്‍ കൂടി ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.ഡെല്‍ഹി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് വാറണ്ട് പുറപ്പെടുവിച്ച കൊച്ചിയിലെ സ്‌പെഷല്‍ എന്‍ഐഎ കോടതി മുമ്പാകെ ഹാജരാക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍