OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അധികൃതരുടെ നിര്‍ദ്ദേശം ആശങ്കയില്‍ രണ്ട് കുടുംബങ്ങള്‍

  • Mananthavadi
30 Aug 2018

മാനന്തവാടി: കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന വീടുകളില്‍ താമസിക്കരുതെന്നും  ഈ സ്ഥലത്ത് വീടു കള്‍ നിര്‍മ്മിക്കരുതെന്നുമുള്ള മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം രണ്ട് കുടുംബങ്ങള്‍ ആശങ്കയുടെ മുള്‍മുനയില്‍. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി,ആനപ്പാറ എരുമത്തെടുത്തില്‍ സുകുമാരന്‍,കുറിച്ച്വന്‍മൂല കോളനിയിലെ പാക്കി എന്നിവരുടെ വീടുകള്‍ക്കാണ് കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സാരമായി കേടുപാടുകള്‍ സംഭവിച്ചത്.സുകുമാരന്റ് വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്.വീടിനകത്ത് പല ഭാഗങ്ങളിലും പൊട്ടലും സംഭവിച്ചിട്ടുണ്ട്.കൃഷിയിടം നിരങ്ങി നീങ്ങുകയും വീടിലേക്കുള്ള വഴിയില്‍ വിള്ളല്‍ വീഴുകയും ചെയ്തു. കാലവര്‍ഷ കെടുതികളെ തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി യു ദാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലം പരിശോധിച്ച് ഈ വീട് വാസയോഗ്യമല്ലെന്നും ഈ സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നത് വീണ്ടും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കിയത്.തനിക്ക് ആകെ യുള്ള സമ്പാദ്യമാണ് ഈ സ്ഥലമെന്നും ഇനി ഏവിടെ വീട് നിര്‍മ്മിക്കുമെന്നാണ് സുകുമാരന്റ് ചോദ്യം. ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലമെന്ന നിലക്ക് ആരും തന്നെ ഈ സ്ഥലം വാങ്ങാനും തയ്യാറാകില്ല. 30 വര്‍ഷത്തോളമായി രോഗം ബാധിച്ച്        കിടപ്പിലായ ഭാര്യ രുഗ്മണി ,മകനും കുടുംബവും എന്നിവര്‍ക്കൊപ്പം വാടക വീട്ടിലാണ് ഇപ്പോള്‍ സുകുമാരന്‍ കഴിയുന്നത്. പാക്കിയുടെ രണ്ട് വീടുകള്‍ക്കും മുന്നില്‍ ഭൂമി വീണ്ട് കീറിയ നിലയിലാണ് .ഇതോടെ പാക്കി ഇപ്പോള്‍ താമസിച്ച് കൊണ്ടിരിക്കുന്ന വീടിന്റ് ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും അടുത്ത് തന്നെ താമസം മാറാനിരുന്ന വീടിന്റ് തറ നിരങ്ങി നീങ്ങുകയും ചെയ്തു.വീണ്ടും കനത്ത മഴ പെയ്താല്‍ ഇപ്പോള്‍ ഭൂമി വിണ്ട് കീറി നില്‍ക്കുന്ന ഭാഗങ്ങളില്‍ വന്‍തോതില്‍ മണ്ണൊലിപ്പ് ഉണ്ടായാല്‍ ഇരു വീടുകളും നിലം പതിക്കാനുള്ള സാധ്യതയും ഏറെയാണ്.ഗവര്‍മെന്റിന്റ് അര്‍ഹമായ നഷ്ട്ട പരിഹാരം ലഭിച്ചെങ്കില്‍ ഈ കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ താത്ക്കാലികമായെങ്കിലും കഴിയുകയുള്ളു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show