അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു; ഷട്ടറുകള്‍ ഘട്ടംഘട്ടമായി താഴ്ത്തും

കല്‍പ്പറ്റ: വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ വയനാട് ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നത് ആശ്വാസമായി. ഇതോടെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി താഴ്ത്തിക്കൊണ്ടുവരികയാണ്. ഇന്ന് രാവിലെ എട്ടോടെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 65 ല്‍ നിന്ന് 30 സെന്റിമീറ്ററായി കുറച്ചു. നാലു ഷട്ടറുകളില്‍ ആദ്യത്തേത് പൂര്‍ണമായി അടച്ചു. ശേഷിക്കുന്ന മൂന്നു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. രണ്ടുദിവസം മുമ്പ് 265 സെന്റിമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. എങ്കിലും ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 44.അതേസമയം, കാരാപ്പുഴ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ യഥാക്രമം 15, 20, 20 സെന്റിമീറ്ററായി കുറച്ചു. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷട്ടറുകള്‍ 30 സെന്റിമീറ്ററായി ഉയര്‍ത്തിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ റിസര്‍വോയറില്‍ നിന്നു വെള്ളം ഒഴുക്കിവിടുന്നതും പരിമിതപ്പെടുത്തി. 54 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ മഴക്കാലത്ത് ഇതുവരെ 3248.13 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തയത്. മഴക്കെടുതിയില്‍ 220 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8,361 കുടുംബങ്ങളില്‍ നിന്നും 30,186 ആളുകള്‍ കഴിയുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍