200 ദിനം തൊഴില്‍ ഒരാഴ്ച്ചക്കകം കൂലി തൊഴിലുറപ്പിന് ട്രൈബല്‍ പ്ലസ്സ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക വര്‍ഗ്ഗക്കാരായ കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന ട്രൈബല്‍ പ്ലസ്സ് പദ്ധതി ജില്ലയില്‍ തുടങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ 100 ദിന തൊഴിലിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 100 ദിവസം തൊഴിലും അധികമായി ഇവര്‍ക്ക് ലഭിക്കും. ആദ്യപടിയായി മെയ് 31 നകം ഓരോ പട്ടിക വര്‍ഗ്ഗ കുടുംബത്തിനും 50 ദിവസത്തെ തൊഴില്‍ നല്‍കും. ഇതിനായി ഗ്രാമ പഞ്ചായത്തുകള്‍ ഓരോ എസ്.റ്റി കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ അംഗങ്ങളെ പണിക്കിറങ്ങാനുള്ള സാഹചര്യം ഒരുക്കണം. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് 7 ദിവസത്തിനുള്ളില്‍ കൂലി നല്‍കും. കുടുംബശ്രീയുമായി ചേര്‍ന്നാണ് വേതനം നല്‍കാനുളള പദ്ധതി തയ്യാറാക്കുന്നത്.എസ്.റ്റി വിഭാഗക്കാരുടെ ഭൂമിയിലുള്ള പ്രവൃത്തികള്‍, കോളനികളിലേക്കുള്ള റോഡുകള്‍, കോളനിയിലെ കിണറുകള്‍, കുളങ്ങള്‍, തൊഴുത്തുകള്‍, ആട്ടിന്‍കൂടുകള്‍, എസ്.റ്റി വിഭാഗത്തിന്റെ ഉന്നമനത്തിന് ഉതകുന്ന മറ്റ് പ്രവൃത്തികള്‍ തുടങ്ങിയ പ്രവൃത്തികള്‍ക്ക് ട്രബല്‍ പ്ലസ് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. വ്യക്തിഗത ആസ്തികള്‍ നിര്‍മ്മിക്കുമ്പോള്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ ഭൂമിയിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം മാത്രമാണ് മറ്റ് പ്രവത്തികള്‍ ഏറ്റെടുക്കുക. കോളനികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവൃത്തികള്‍ നടത്തുന്നതിന്് വാര്‍ഡ് മെമ്പര്‍, എസ്.റ്റി പ്രെമോട്ടര്‍മാര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം കോളനികള്‍ സന്ദര്‍ശിച്ച് അഡീഷണല്‍ ആക്ഷന്‍പ്ലാനായി സമര്‍പ്പിക്കണം. മെയ് 31നകം 50 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ഓരോ എസ്.റ്റി കുടുംബങ്ങള്‍ക്കും നല്‍കുന്നതിനായി ഒരു പ്രത്യേക പ്ലാന്‍ തയ്യാറക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍