കൂടിക്കാഴ്ച
അസാപ് പ്രൊജക്ട് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 10000 രൂപയാണ് സ്റ്റൈപ്പന്റ്. 2014നു ശേഷം 60 ശതമാനം മാര്‍ക്കോടെ എം.ബി.എ. പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ രണ്ട് ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25ന് രാവിലെ 11ന് മുണ്ടേരി ജി.വി.എച്ച്.എസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ 9447425521, 9495999657