എസ്.എഫ്.ഐ വിദ്യാര്‍ത്ഥിനി കണ്വെന്ഷന് നടത്തി
കല്‍പ്പറ്റ:എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മറ്റിയുടെ വിദ്യാര്‍ത്ഥിനി സബ് കമ്മറ്റി കണ്വെന്ഷന് എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം വി.ആതിര ഉദ്ഘാടനം ചെയ്തു. രാഖി വിജയന് അദ്ധ്യക്ഷത വഹിച്ചു. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നീതിന്യായ വ്യവസ്ഥയുടെ കുറ്റമറ്റ രീതിയിലുള്ള ഇടപെടലുകളും അതിക്രമങ്ങള്‍ക്കെതിരെ ബൃഹത്തായ പൊതുബോധം ഉയരണമെന്നും കണ്വെന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉയര്‍ന്നു വരുന്ന സദാചാര ഗുണ്ടായിസവും പൊതു സമൂഹത്തിന് അപമാനമാണ്. അച്ഛനും മക്കള്‍ക്കും പോലും ബന്ധങ്ങള്‍ തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന അക്രമകാരികള്‍ ശിക്ഷിക്കപ്പെടണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു മാര്‍ച്ച് 8 വനിതാ ദിനത്തിന് ജില്ലയിലെ മുഴുവന്‍ കോളേജുകള്‍ക്കകത്തും 'നമ്മള് സമരത്തിലാണ് മനുഷ്യരായിക്കാന്' എന്ന മുദ്രാവാക്യത്തില്‍ വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും കണ്വെന്ഷന് തീരുമാനിച്ചു എന്‍.എസ്.വൈഷ്ണവി സ്വാഗതവും റഷ്ബാന തെസ്നീം നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍