ജി.കാര്‍ത്തികേയന്റെ ചരമവാര്‍ഷികം ആചരിച്ചു.
കല്‍പ്പറ്റ:മുന്‍ കേരളാ നിയമസഭാ സ്പീക്കറും, പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്റെ മൂന്നാം ചരമവാര്‍ഷികം ജി.കാര്ത്തികേയന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കോണ്‍ഗ്രസ്സ് പ്രസ്ഥാനം ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്ന കാലഘട്ടത്തില്‍ വ്യക്തമായ ദിശാബോധം നല്കി കേരളത്തിലെ യുവാക്കളെ കോണ്‍ഗ്രസ്സിനൊപ്പം അണിനിരത്തിയത് ജി.കാര്‍ത്തികേയന്റെ ധിഷണപൂര്വ്വമായ നേതൃത്വമാണെന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി മുന്‍ അംഗം വി.എ മജീദ് പറഞ്ഞു. യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അൗ്വ.ജോഷി സിറിയക്ക്, കെ.കെ രാജേന്ദ്രന്, ആര്.ഉണ്ണികൃഷ്ണന്, സുന്ദര്‍രാജ് എടപ്പെട്ടി, പി.കെ സുകുമാരന്‍, മണി കല്‍പ്പറ്റ, എം.എം കാര്ത്തികേയന്, സുബൈര്‍ ഓണിവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍