നിര്‍ധന രോഗികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു
പുല്‍പ്പള്ളി: ചികിത്സാരംഗത്ത് കുടിയേറ്റ മേഖലക്ക് കുടുതല്‍ സൗകര്യം ഒരുക്കാന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ വകയിരുത്തുമെന്ന് ഐസി.ബാലകൃഷ്ണന്‍എം.എല്‍.എ .പുല്‍പ്പള്ളിയില്‍ ഡയഗ് നോസ്റ്റിക് സെന്ററും, പി.ഡി.സി ലാബും, ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന രോഗികള്‍ക്ക് നല്കുന്ന വീല്‍ ചെയര്‍, വാക്കിംഗ് സ്റ്റിക്ക്,എയര്‍ ബെഡ്ഡ് എന്നിവയുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍, പി.എ മുഹമ്മദ്,കെ.എല്‍ പൗലോസ്, സണ്ണി തോമസ് ,അനില്‍ മോന്, മുനീര്‍ ആച്ചിക്കുളം, അജിത്ത് കുമാര്‍,ബെന്നി. എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍