അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയവും മികവിലേക്ക് ഉയരുകയാണ് കാലം ആവശ്യപ്പെടുന്ന മാറ്റം ഉള്‍കൊണ്ട് വളരാന്‍ നമ്മുടെ വിദ്യാലയവും പ്രതിജ്ഞാബദ്ധമാണ് .ഇതിന്റെ ഭാഗമായി വാരാമ്പറ്റ ഗവ ഹൈ സ്കൂളിലെ പ്രീ െ്രെപ മറി മുതല്‍ പത്താം തരം വരെയുള്ള ക്ലാസുകളിലെ പഠന നിലവാരം മെച്ചപ്പെടുത്തി അന്തര്‍ദേശീയ നിലവാരത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എ ദേവകി ഉത്ഘാടനം ചെയ്തു .മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി അദ്ധ്യക്ഷം വഹിച്ചു. എച്ച് എം ഷെറൂള്‍ മാസ്റ്റര്‍ സമര്‍പ്പണം നടത്തി. പി.ടി എ പ്രസിഡണ്ട് മൊയ്തു എ ഇമ്മാനുവല്‍ മാസ്റ്റര്‍ എ സി മായന്‍ ഹാജി കട്ടയാടന്‍ അമ്മത് കെ കെ മമ്മൂട്ടി വാസുദേവന്‍ മാസ്റ്റര്‍ മുനീര്‍ മാസ്റ്റര്‍ കമലാ ദേവി ടീച്ചര്‍ സുലൈമാന്‍ ബി ടി ഗഫൂര്‍ മാസ്റ്റര്‍ മനോജ് മാസ്റ്റര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍