അഖിലേന്ത്യ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്
മാനന്തവാടി:എഫ്.സി ചൂട്ടാസും മാനന്തവാടി മര്‍ച്ചന്റ്സ് യൂത്ത് വിംഗും സംയുകതമായി ഒരുക്കുന്ന അഖിലേന്ത്യ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഇന്നും,നാളെ (മാര്‍ച്ച് 3,4) യുമായി ചൂട്ടക്കടവില്‍ പ്രത്യേകം തയ്യാറാക്കിയ ഫഌഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ പ്രമുഖരായ 32 ടീമുകളാണ് ടൂര്‍ണ്ണമെന്റിന് പങ്കെടുക്കുന്നത്.വിജയികള്‍ക്ക് 40000 രൂപ പ്രൈസ്മണി നല്‍കും..ടൂര്‍ണ്ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 4 വൈകുന്നേരം 6 മണിക്ക് മുന്‍സിപ്പല്‍ ചെയര്മാന് വി.ആര്.പ്രവീജ് നിര്‍വ്വഹിക്കും.വളര്‍ന്ന് വരുന്ന ഫുട്ബോള്‍ താരങ്ങളെ കണ്ടെത്തുന്നതിനും മികച്ച താരങ്ങളെ കണ്ടെത്തുന്നതിനും പ്രമുഖ പരീശീലകരെ ഉള്‍പ്പെടുത്തി ഫുട്ബോള്‍ ക്യാമ്പുകളും നടത്തി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സുധീപ് ജോസ്, മഹേഷ് എം.കെ, കെ.സി അന്‍വര്‍, ആര്. ജംഷീര്‍, എ. ഹബീര്, പി.വി മജേഷ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍