പ്രദീപ് പ്രയാഗിന് മികച്ച പ്രാദേശിക ലേഖകനുള്ള അവാര്‍ഡ്
വയനാട്ടിലെ കാലാകാരന്മാരുടെ കൂട്ടായ്മയായ വയനാട് ഡ്രീംസിന്റെ ചലചിത്ര അനുബന്ധ വിഭാഗമായ സുഗ ഫിലീംസിന്റെ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡിന് വയനാട് വിഷന്‍ കമ്പളക്കാട് ലേഖകന്‍ പ്രദീപ് പ്രയാഗ് അര്‍ഹനായി. ആദിവാസികളുടെ ദുരിതജീവിതം അടിസ്ഥാനമാക്കി വയനാട് വിഷനില്‍ ചെയ്ത പരമ്പരയാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതി ജില്ലയില്‍ പൂര്‍ത്തീകരിച്ച് ഫണ്ട് മുഴുവന്‍ വിനിയോഗിച്ചെങ്കിലും വെളിച്ചമെത്താത്ത കോളനികളെ കുറിച്ചും ജില്ലയില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ അന്തിയുറങ്ങാന്‍ കിടപ്പാടമില്ലാതെ ദുരിതജീവിതം നയിക്കുമ്പോള്‍ പുനരധിവാസത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി 14 വീടുകള്‍ കാടുമൂടി നശിക്കുന്നു എന്നീ വാര്‍ത്തകള്‍ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയതാണ് പ്രദീപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍