നിവേദനം നല്കി
പടിഞ്ഞാറത്തറ:പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരം ബദല്‍ റോഡിന്റെ സാധ്യതകള്‍ അടിയന്തിരമായി പുന:പരിശോദിക്കുകയും പാത സന്ദര്‍ശിച്ച് സര്‍ക്കാരിലേക്ക് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് കലക്ടര്‍ യു.വി.ജോസിന് ചുരം ബദല്‍ റോഡ് കര്‍മ്മസമിതി നിവേദനം നല്കി. വിഷയത്തില്‍ അനുഭാവപൂര്‍വ്വം ഇടപെടാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. ബാബു പുതുപ്പറമ്പില്‍,ജോണ്സന് ഒഴക്കാനാകുഴി,കുഞ്ഞിക്കണ്ണന് ചെറുക്കാട്,ഷിന്റോ നീണ്ടശ്ശേരി,സി.കെ ഷാജു നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍