സാമ്പത്തിക തട്ടിപ്പ് നടത്തിയ കൗണ്‍സിലര്‍ രാജിവെക്കണം :എസ്.ഡി.പി.ഐ.
മാനന്തവാടി:സാമ്പത്തിക തട്ടിപ്പ് നടത്തിയ യൂത്ത് ലീഗ് നേതാവും നഗരസഭ കൗണ്‍സിലറുമായ വി.ഹുസൈന് കൗണ്‍സില്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ.യും രംഗത്ത് .തട്ടിപ്പിന് ഇരയായവര്‍ നല്കിയ പരാതിയില്‍ കഴമ്പുണ്ടെന്നും അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഹുസൈന് രാജിവെക്കണമെന്നും എസ്.ഡി.പി.ഐ.വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയായ യൂത്ത് ലീഗ് പ്രവര്‍ത്തകനും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.യൂത്ത് ലീഗ് നേതാവും മാനന്തവാടി നഗരസഭാ കൗണ്‍സിലറുമായ ഹുസൈനെതിരെ സി.പി.എം.കഴിഞ്ഞ ദിവസം ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു.ഇതിന് പുറമെയാണ് മറ്റൊരു തട്ടിപ്പ് സംഭവവുമായി എസ്.ഡി.പി.ഐ.യും രംഗത്ത് എത്തിയത് കുഴി നിലം സ്വദേശിയും യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനുമായ ഷമീര്‍ കരിങ്ങാട്ടില്‍ എന്ന ആളില്‍ നിന്നും പോലീസ് കേസുമായി ബന്ധപ്പെട് കേസില്‍ നിന്നും ഒഴിവാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്കാന് ഹുസൈന് ഷമീറില്‍ നിന്നും ഇരുപതിനായിരം രൂപ കൈപറ്റി എന്നും പിന്നീട് അന്വേഷിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അത്തരമൊരു സംഖ്യ നല്‍കിയിട്ടില്ലന്നും വ്യക്തമായത് പ്രശ്നം ലീഗ് നേതൃത്വത്തെ അറിയിച്ചപ്പോള്‍ പണം തിരികെ കൊടുത്തതായും എസ്.ഡി.പി.ഐ.നേതാക്കള്‍ പറയുന്നു.അതു കൊണ്ട് തന്നെ സത്യപ്രതിജ്ഞ ലംഘനം നടത്തിയ കൗണ്‍സിലര്‍ കൂടിയായ ഹുസൈന് രാജിവെക്കണമെന്നും എസ്.ഡി.പി.ഐ.നേതാക്കള്‍ പറയുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ നൗഫല്‍ പഞ്ചാരക്കൊല്ലി, ഷമീര്‍ പിലാക്കാവ്, കബീര്‍ കുഴിനിലം, ഷമീര്‍ കരിങ്ങാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍