വയനാട് 'സഞ്ചാരി' രണ്ടാം വാര്‍ഷികം ആഘോഷിച്ചു
വയനാട് സഞ്ചാരി യൂണിറ്റിന്റെ രണ്ടാം വാര്‍ഷിക പരിപാടികള്‍ വളരെ കൂടല്‍ക്കടവ് കബനി പുഴയുടെ തീരത്ത് വെച്ചു നടന്നു. ഗ്രൂപ്പിലെ മെമ്പര്‍മാരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് മധുരം പകര്‍ന്നായിരുന്നു ആഘോഷം. തുടര്‍ന്ന് സഞ്ചാരിയിലെ അംഗവും ഈ വര്‍ഷത്തെ ലളിത കലാ അക്കാദമി ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവുമായ മധു ഒഴക്കോടിയെ ചടങ്ങില്‍ ആദരിച്ചു.പരിപാടിക്ക് സഞ്ചാരി വയനാട് പ്രവര്‍ത്തകരായ ഹരിപ്രസാദ്, വിഷ്ണു സുരേഷ് അനില്ശ്യാം, അനീഷ് ആനന്ദ് , അലക്സ്,അരുണ്‍ എന്നിവര്‍ നേതൃത്വം നല്കി.ഡബ്ല്യു.സി.എസ് ഭാരവാഹി അരുള്‍ ബാദുഷ ആശംസകള്‍ അര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍