ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കി
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുമായി സഹകരിച്ച് പനമരം വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയതായി ബാങ്ക് പ്രസിഡണ്ട് കെ.വി മോഹനന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുടിശിക നിവാരണത്തോടൊപ്പം നൂതന വായ്പ പദ്ധതിയും ബാങ്ക് അരംഭിച്ചതായും കെ.വി.മോഹനന് പറഞ്ഞു.2017 ഡിസംമ്പര്‍ 31 വരെ കുടിശികയായ വായ്പക്കാര്‍ക്ക് പദ്ധതിയുടെ ആനൂകൂല്യം ലഭിക്കും. കൂടാതെ വായ്പയെടുത്ത് മരണമടഞ്ഞവര്‍ക്കും മാരക രോഗം പിടിപ്പെട്ടവര്‍ക്കും പ്രത്യേക ആനുകൂല്യം നല്‍കും. പദ്ധതിയുടെ കാലാവധി 2018 മാര്‍ച്ച് 28 വരെ ആയിരിക്കും. ബാങ്കിലെ അംഗങ്ങള്‍ക്ക് നൂതന വായ്പ പദ്ധതി നടപ്പിലാക്കി വരുന്നു. കൃഷി, ഭവന നിര്‍മ്മാണം, ബിസിനസ് വായ്പ, വാഹന വായ്പ, മുതലായ വായ്പകള്‍ കുറഞ്ഞ പലിശനിരക്കില്‍ കാലതാമസം കൂടാതെ നല്കി വരുന്നു. പശുവളര്‍ത്തല്‍, കോഴി ഫാം, ഗോഡൗണ്‍ നിര്‍മ്മാണം, മുതലായ വായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പയായി ബാങ്ക് നല്കി വരുന്നതായും ബാങ്ക് അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് സെക്രട്ടറി വി.രഞ്ജിത്ത്,വി.രാജേന്ദ്രന്, കെ.യു. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍