സംയുക്ത ഗുഡ്സ് ട്രേഡ് യൂണിയന് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
കല്‍പ്പറ്റ: മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ നിന്ന്കയറ്റിറക്കിനായി കച്ചവട സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഉള്ളതും അവരുടെ ബന്ധുക്കളുടെ പേരിലുള്ളതുമായ ഗുഡ്സ് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് സംയുക്ത ഗുഡ്സ് ട്രേഡ് യൂണിയന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ഐ എന്‍ ടി യു സി മോട്ടോര്‍ ഫെഡറേഷന് കല്‍പ്പറ്റ റീജിയണല്‍ പ്രസിഡന്റ് സാലിറാട്ടക്കൊല്ലി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.സി.എസ്.മുസ്തഫ അധ്യക്ഷത വഹിച്ചു. ടി.മണി, കെ.കെ.ഷമീര്‍, എന്‍.മുസ്സാ, വി. വി .സലീം, കെ.മുബാറക്ക്, ഷമീര്‍ ഒടുവില്‍, പി.സജീര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍