തടയണ നിര്‍മ്മിച്ചു
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ജനകീയ തടയണ നിര്‍മ്മാണ യജ്ഞത്തില്‍ കുഞ്ഞോം എ.യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളും പങ്കാളികളായി. സ്ക്കൂളിനോട് ചേര്‍ന്നുള്ള നിരവില്‍പ്പുഴക്ക് കുറുകെയാണ് വിദ്യാര്‍ത്ഥികള്‍ തടയണ നിര്‍മ്മിച്ചത്.കുടുംബശ്രീ പ്രവര്‍ത്തകരും അധ്യാപകരും നിര്‍മ്മാണ പ്രവൃത്തിയില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്തഗം പി.കേശവന് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയതു.അധ്യാപകരായ കെ.പി.ചന്ദ്രശേഖരന് ,എ.ഇ.സതീഷ് ബാബു, അജേഷ് ആനന്ദ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍