ഡിജിറ്റല്‍ സാക്ഷരത ഇന്നിന്റെ ആവശ്യം :എന്‍.ബാലഗോപല്‍
മാനന്തവാടി: ഡിജിറ്റല്‍ സാക്ഷരത ഇന്നിന്റെ ആവശ്യമാണെന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍.ബാലഗോപല്‍. മൂന്നു ദിവസമായി ജില്ലയില്‍ പര്യാടനം നടത്തിയ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന് വികാസ് യാത്രയുടെ അവസാന സ്വീകരണ കേന്ദ്രമായ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയില്‍ നടന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളായ വൈത്തിരി, പെഴുതന, പടിഞ്ഞാറതറ, വെള്ളമുണ്ട, പനമരം, പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി, എടവക,തിരുനെല്ലി, തവിഞ്ഞാല്‍ എന്നീ പഞ്ചായത്തുകളില്‍ യാത്ര എതുകയും അവിടുത്തെ മികച്ച ക്ഷീരകര്ഷകന്, മികച്ച തൊഴിലുറപ്പ് തൊഴിലാളി, മികച്ച ചുമട്ടുതൊഴിലാളി, മികച്ച ഓട്ടോ െ്രെഡവര്‍ എന്നീ വരെ ആദരിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്, തവിഞ്ഞാല്‍ പ്രസിഡന്റ് അനീഷ, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.മോഹനന് എന്നിവരെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്‍മന്‍ എന്‍.ബാലഗോപല്‍ അദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഡിജിറ്റല്‍ സാക്ഷരതയുടെയും ആവശ്യകതയും ഗ്രാമങ്ങളുടെ സ്വയംപര്യയപ്തതയും യാത്രയില്‍ വിവിധ കേന്ദ്രങ്ങളില്‍ ചര്‍ച്ച ചെയ്യ്തു.യാത്രയില്‍ കേന്ദ്ര സയന്‍സ് & ടെക്നോളജി വകുപ്പിന്റെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്ത പ്രവര്‍ത്തനമായ മൊബൈല്‍ സയന്‍സ് എക്ല്പ്ലോറട്ടറി, കുടുംബശ്രീയുടെ പ്രദര്‍ശനം, തേന്‍ ഉല്‍പ്പന്ന പ്രേത്സാഹനം ലക്ഷ്യമാക്കിയുള്ള പ്രദര്‍ശനം, വെയ്സ്റ്റ് മനേജ്മെന്റ് ലക്ഷ്യമാക്കിയുള്ള ബായോ ടെക് സംവിധനം, ജനമൈത്രി പോലീസിന്റെ ഡിജിറ്റല്‍ കേരള.കോം എന്ന ചെറു നടകവും ഡിജിറ്റല്‍ സാക്ഷരത പ്രേത്സാഹനം ലക്ഷ്യമാക്കിയുള്ള പ്രദര്‍ശന വാഹനം എന്നീവ യാത്രയുടെ പ്രധാന അകര്‍ഷണം ആയിരുന്നു. ജാഥ ക്യാപ്റ്റന്‍ രാജിവ് നായര്‍ തുടങ്ങി മുപത്തോളം അംഗങ്ങള്‍ ജാഥയില്‍ ഉണ്ട്. വയനാടില്‍ യാത്രക്ക് അര്ജുന്.പി.ജോര്‍ജ്,വിഷ്ണു ആര്, അഷീഷ് ബിനു, വിജയന് മീനങ്ങാടി,പുഷ്പ എന്നീവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍