ഉപതെരെഞ്ഞെടുപ്പ്:അവധി പ്രഖ്യാപിച്ചു
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനിലേക്കും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ വാര്ഡിലേക്കുമുളള ഉപ തെരെഞ്ഞെടുപ്പിന് പോളിംഗ് സ്റ്റേഷനുകളായി നിര്‍ണ്ണയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 27, 28 തിയ്യതികളില്‍ അവധി പ്രഖ്യാപിച്ചു.
ഫെബ്രുവരി 28 ന് പടിഞ്ഞാറത്തറ ഡിവിഷന് പരിധിക്കുളളില്‍ വരുന്ന വപ്പനം, തെങ്ങുമുണ്ട, ചെമ്പകമൂല, പുതുശ്ശേരിക്കടവ്,മാന്തോട്ടം, പടിഞ്ഞാറത്തറ, വീട്ടിക്കമൂല, മഞ്ഞൂറ, കാപ്പുണ്ടിക്കല്‍, പന്തിപ്പൊയില്‍ എന്നീ വാര്‍ഡുകളിലേയും തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ അപ്പപ്പാറ വാര്‍ഡിലേയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അറിയിച്ചു.
ഉപ തെരെഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷനിലേക്കും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ വാര്ഡിലേക്കുമുളള ഉപതെരെഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫെബ്രുവരി 26 ന് വൈകീട്ട് 5 മുതല്‍ മാര്‍ച്ച് 1 വൈകീട്ട് 5 വരെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലും തിരുനെല്ലി ഗ്രാമപഞ്ചായത്തിലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ട്രര്‍ ഉത്തരവായി. വോട്ടെടുപ്പ് ഫെബ്രുവരി 28 ന് രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയും വോട്ടെണ്ണല്‍ മാര്‍ച്ച് 1 ന് രാവിലെ 10 മുതലും നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍