നല്ലത് നാടറിയട്ടെ..! ജില്ലാശുപത്രിക്ക് ചെറിയ 'വലിയ ' സഹായവുമായി കള്ളുഷാപ്പ് തൊഴിലാളികള്‍
മാനന്തവാടി:കള്ളുഷാപ്പ് തൊഴിലാളികള്‍ ജില്ലാശുപത്രിയിലെ വാര്‍ഡുകളിലെ ശുചി മുറികളിലേക്ക് ആവശ്യമായ ബക്കറ്റുകളും കപ്പും വിതരണം ചെയ്തു. മാനന്തവാടി വളളിയൂര്‍കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് തൊഴിലാളികളായ തങ്കച്ചന്, മുരളീധരന് ,ഗംഗാധരന്, സുരേഷ്, മോഹനന്, അഭിലാഷ് റെജി, ശ്രീനിവാസ് കുറുമ്പാല എന്നിവരാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്.തങ്ങളടക്കമുള്ള സാധാരണക്കാര്‍ക്ക് ജില്ലാശുപത്രിയില്‍ ചെല്ലുമ്പോള്‍ അനുഭവപ്പെടുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ക്ക് തങ്ങളാല്‍ കഴിയുന്ന രീതിയിലുള്ള ഒരു പരിഹാരമായിട്ടാണ് ഇത്തരമൊരു സേവന പ്രവൃത്തി ചെയ്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍