കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരുക്കേറ്റു
ബത്തേരി:അയല്‍സംസ്ഥാനമായ തമിഴ്നാട് ബിദര്‍ക്കാട് പാക്കണ തായാട്ടില്‍ നൗഫല്‍(39)നാണ് പരുക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രി 9.30യോടെ കുന്നലാടിയില്‍ നിന്നും പാക്കണക്ക് പോകുംവഴി പുത്തൂര്‍വയല്‍ പാലത്തിന് സമീപമാണ് കാട്ടാനയുടെ ആക്രമണം നൗഫലിന് നേരെയുണ്ടായത്.ഇടതുകാലിനും പരുക്കേറ്റ ഇയാളെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആനയുടെ ആക്രമണത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍