മഖാം ഉറൂസ് ഫെബ്രുവരി 23 മുതല്‍ 25 വരെ
മാനന്തവാടി:തവിഞ്ഞാല്‍ നാല്പത്തിനാലാംമൈല് മഖാം ഉറൂസ് ഫെബ്രുവരി 23 മുതല്‍ 25 വരെ നടക്കുമെന്ന് മഹല്ല് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉറൂസില്‍ മതപ്രഭാഷണം, ദിക്റ് ഹല്‍ഖ ,കൂട്ട സിയാറത്ത് തുടങ്ങിയവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍.നാനാജാതി മതസ്ഥരടക്കം ആയിരങ്ങള്‍ ഉറൂസ് ദിനങ്ങളില്‍ മഖാമിലെത്തിച്ചേരും 23 ന് ഉച്ചക്ക് 1.30 ന് മഹല്ല് ഖത്തീബ് മുഹമ്മദ് കുട്ടി സഖാഫി പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാവും.തുടര്‍ന്ന് രാത്രി 8 മണിക്ക് റാഫി അഹ്സനി കാന്തപുരത്തിന്റെ മതപ്രഭാഷണം 24 ന് നടക്കുന്ന ദിക്റ് ഹല്‍ഖക്ക് സഅദുദ്ധീന്‍ തങ്ങള്‍ വളപട്ടണം നേതൃത്വം നല്‍കും പ്രമുഖ പണ്ഡിതര്‍ പങ്കാളികളാവും സമാപന ദിവസമായ 25 ന് രാവിലെ 10 മണിക്ക് നടക്കുന്ന മൗലീദ് പാരായണത്തിന് മുഹമ്മദ് കുട്ടി സഖാഫി പുത്തം കുന്ന് നേതൃത്വം നല്‍കും ഉച്ചക്ക് 12 മണിക്ക് നടക്കുന്ന കൂട്ട സിയാറത്തിന് സയ്യിദ് ഫള്ല് ജിഫ്രി തങ്ങള്‍ കൊടുവള്ളി നേതൃത്വം നല്‍കും തുടര്‍ന്ന് അന്നദാനവും നടക്കും .വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല് ഖത്തീബ് മുഹമ്മദ് കുട്ടി സഖാഫി, സെക്രട്ടറി കളത്തില്‍ അലി, വൈസ് പ്രസിഡന്റ് ഹുസൈന് മുസ്ലിയാര് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍