വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധ ദമ്പതികളില്‍ ഭാര്യ മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍
അമ്പലവയല്‍ അമ്പുകുത്തി വെള്ളച്ചാട്ടം തച്ചോളി വിജയലക്ഷ്മി എന്ന മണി (68) ആണ് മരിച്ചത്. ഭര്‍ത്താവ് വാസു(78) വിനെ ഗുരുതരാവസ്ഥയില്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളില്ലാത്ത ഇരുവരം തനിച്ചായിരുന്നു താമസം. വാസു കിടപ്പുരോഗികൂടിയാണ്. ഇരുവരെയും ഇന്ന് രാവിലെയാണ് വിഷം ഉള്ളില്‍ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലായിരുന്ന ഇവരെ പാല് നല്‍കാനെത്തിയ അയല്‍വാസിയാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയലക്ഷ്മി മരണപെടുകയായിരുന്നു. അമ്പലവയല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍