ശാസ്ത്രയാന്‍ 2018 ഫെബ്രുവരി 21, 22, തീയ്യതികളില്‍
മാനന്തവാടി ഗവ.കോളേജ് ശാസ്ത്രയാന്‍ 2018 ഫെബ്രുവരി 21, 22, തീയ്യതികളില്‍ നടക്കും.സംസ്ഥാന സര്‍ക്കാരിന്റെ ആര്.യു.എസ്.എ.പദ്ധതിയുടെ ഭാഗമായി കലാസാംസ്ക്കാരിക ശാസ്ത്രസാമൂഹ്യ ശാസ്ത്രകാര്ഷികവിദ്യാഭ്യാസ മേളയാണ് പൊതുജനങ്ങള്ക്കുപകാരപ്രദമാകും വിധം രണ്ട് ദിവസങ്ങളിലായി നടക്കുന്നതെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സര്‍വ്വകലാശാലകളിലെയും കോളേജുകളിലേയും നേട്ടങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, നടപ്പാക്കിയ ഗവേഷണപദ്ധതികള്‍, ഭാവി പദ്ധതി തുടങ്ങിയവ നേരിട്ടറിയാനും മനസിലാക്കുന്നതിനുമായി സ്ഥാപനങ്ങളെ പൊതു സമൂഹത്തിന് പരിചയപെടുത്തുകയാണ് ശാസ്ത്രിയാന് പദ്ധതി ലക്ഷ്യം വെക്കുന്നത്.പുസ്തകപ്രദര്ശനം, ചിത്രപ്രദര്‍ശനം, പരമ്പരാഗത കാര്‍ഷിക വിത്തുകളുടെ പ്രദര്‍ശനം സെമിനാറുകള്‍ ഭക്ഷ്യമേള, ഐ.ടി. മിഷന് ഡിജിറ്റല്‍ അവബോധനം, ജി.എസ്.ടി ക്ലാസ്സ്, തുടങ്ങി നിരവധി ക്ലാസ്സുകളും നടക്കും.വിവിധ വിഷയങ്ങളില്‍ വിദഗ്ധരുമായി സംവദിക്കുവാനും പ്രദര്‍ശനങ്ങള്‍ വീക്ഷിക്കുവാനും അവസരമുണ്ടായിരിക്കും, കൂടാതെ ആരോഗ്യ വകപ്പ്, കുടുംബശ്രീ, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. പൊതുജന സഹകരണത്തോടെ കോളേജ് പ്രവര്‍ത്തനം മികവുറ്റതാക്കുക എന്ന ലക്ഷ്യവും ശാസ്ത്രീയാന് പ്രദര്‍ശനം ലക്ഷ്യം വെക്കുന്നു. വിദ്യഭ്യാസ കോഴ്സുകളെ കുറിച്ചുള്ള വിശദീകരണവും സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ വാഹന സൗകര്യവും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.മനോജ്, ജനറല്‍ കണ്‍വീനര്‍ സുമ ബാലകൃഷ്ണന്, ടി. ശ്രീജിത്ത്, ഡോ. രോഹിത് കെരാജ്, പി.നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍