ഉദയ ഫുട്ബോളിന് ഗംഭീരതുടക്കം
മാനന്തവാടി:ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ടുകൊണ്ട് കൊയിലേരി ഉദയവായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ഓപ്പണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഉദയാ ഫുട്ബോള്‍ വള്ളിയൂര്‍ക്കാവ് മൈതാനത്ത് ആരംഭിച്ചു.കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് പി. ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു.ശ്രീലത കേശവന്, കമമന മോഹനന്, എച്ചോം ഗോപി, ഇ എം ശ്രീധരന്, ജില്സന് തൂപ്പുംകര, ഫാ.ജോണ്‍, കൈപ്പാണി ഇബ്രാഹിം,പി വി.എസ് മുസ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന മത്സരത്തില്‍ സോക്കര്‍ സിറ്റി തേറ്റമലയെ പരാജയപ്പെടുത്തി തമ്പ്രാന് ബോയ്സ് നിലമ്പൂര്‍ വിജയിച്ചു. ജേതാക്കള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും 30000 രൂപ പൈസ് മണിയും റണ്ണേഴ്സ് അപ്പിന് 20000 രൂപ െ്രെപസ് മണിയും നല്കുന്ന ടൂര്‍ണ്ണമെന്റില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിളില്‍ നിന്നായി 16 ടീമുകളാണ് പങ്കെടുക്കുന്നത്.സംസ്ഥാന, ഇന്ത്യന്‍ വിദേശ താരങ്ങളും വിവിധ ടീമുകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 4 ന് സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍