ഇന്സ്ട്രകടര്മാര്ക്ക് പരിശീലനം നല്കി
കല്‍പ്പറ്റ :ജില്ലയിലെ സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിന് വേണ്ടി ജില്ലയിലെ സാക്ഷരതാ മിഷന് വികസന/തുടര്‍വിദ്യാകേന്ദ്രം സ്ഥിതിചെയ്യുന്ന വാര്‍ഡുകളില്‍ നടപ്പാക്കുന്ന അക്ഷരലക്ഷം സാക്ഷരതാ ക്ലാസിന്റെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് കല്‍പ്പറ്റ ആര്.ടി.ഒ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് ഏകദിന പരിശീലനം നല്കി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.സാക്ഷരതാ മിഷന് ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍സ്വയ നാസര്‍, മുതിര്‍ന്ന സാക്ഷരതാ പഠിതാവ് കറുത്തമ്മ, ഫിലോമിന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും സ്റ്റാഫ് പ്രതിനിധി പി.വി.ജാഫര്‍ നന്ദിയും പറഞ്ഞു. മുതിര്‍ന്ന പഠിതാക്കളോടുള്ള സമീപനം എന്ന വിഷയത്തില്‍ സി.കെ.പ്രദീപ്കുമാര്‍, ഇന്‍സ്ട്രക്ടര്‍മാരുടെ കടമകളും കര്‍ത്തവ്യങ്ങളും എന്ന വിഷയത്തില്‍ പി.എന്ബാബു, അക്ഷരങ്ങളെങ്ങനെ പഠിപ്പിക്കാം എന്ന വിഷയത്തില്ഫിലോമിന ടീച്ചര്‍ എന്നിവര്‍ ക്ലാസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍