കെ സി പത്രോസ് സ്മൃതി ദിനാചരണം
കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസിലെ ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്റ്ററിലെ സോഷ്യല്‍ സര്‍വീസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്യാമ്പസിലെ മുന്‍ സുരക്ഷാ ജീവനക്കാരന് കെ സി പത്രോസിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു് എടവക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ പ്രഷര്‍, ഷുഗര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച്. ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന് ഉദ്ഘാടനം ചെയ്തു.കോഴ്സ് ഡയറക്ടര്‍ സജിത്ത് എ അധ്യക്ഷനായിരുന്നു. നജ്മുദ്ധീന്‍ മൂടംബത്ത്, നിഷ റോസ്ബിന്‍ എന്നിവര്‍ സംസാരിച്ചു. അഞ്ജലി പി പി സ്വാഗതവും മിഥുലാജ് ബി കെ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍