കുരങ്ങുപനി; രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കമായി
പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന കുരങ്ങുപനി (കെ.എഫ്.ഡി) രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ശോഭന അധ്യക്ഷത വഹിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ വരുന്ന ഉദ്യോഗസ്ഥര്‍ വാക്സിന് സ്വീകരിച്ചു. വരും ദിവസങ്ങളില്‍ സി.എച്ച്. സി യുടെ കീഴില്‍ ഉള്ള ആരോഗ്യകേന്ദ്രങ്ങളായ പാക്കം, മുള്ളന്‍കൊല്ലി, പൂതാടി,ചെതലയം, നൂല്‍പ്പുഴ,ബത്തേരി എന്നിവിടങ്ങളിലും ക്യാമ്പയിന് നടക്കുന്നതാണ്.ജീവനക്കാരായ ഡോ.ലത,ലിസ്സി,രഞ്ജിത്ത്,നൗഷ, മായാദേവി,ഷൈല ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍