ഷുഹൈബിന്റെ കൊലപാതകം;യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആഭ്യന്തര മന്ത്രിയുടെ പാര്‍ട്ടി കേരളത്തില്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്കുമ്പോള് പോലീസ് നിഷ്ക്രിയരാകുന്നുവെന്നും ആഭ്യന്തര വകുപ്പ് പിണറായി വിജയന് ഒഴിയണമെന്നും കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നുംപ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി മെമ്പര്‍ പി.പി. ആലി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സാലിറാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. സി. ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, കെ.കെ.രാജേന്ദ്രന്, എസ്.മണി, കെ.കെ. മുത്തലീബ്, പി.ഇ.ഷംസുദ്ദീന്, ടി.ജി. ആന്റണി, സുബൈര്‍ ഓണി വയല്‍, യു.എ. ജെറീഷ്, സി.കെ. നിഷാദ്, ഷിഹാബ് കച്ചാസ്, പി.പ്രതാപ്, സലീം കാരേടന്‍, എം ജി .സുനില്‍കുമാര്‍, സുനീര്‍ ഇത്തിക്കല്‍, പി.ആബീദ് എന്നിവര്‍ സംസാരിച്ചു. പി.അഗസ്റ്റിന്, കെ.ജിന്സണ്, കെ.കെ.അന്‍സാര്‍, സോനു എമിലി ,മഹേഷ് കേളോത്ത്, കെ.പ്രകാശന്, ഷമീര്‍ ബാബു,എം.ജി.മോഹന്‍കുമാര്‍, ബിജുരാജ്, ആല്‍ബര്‍ട്ട് പെരുന്തട്ട, അമലേഷ് പെരുന്തട്ട എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍